Wednesday, December 19, 2012



ഞാന്‍ മനുഷ്യനല്ല , ദൈവമാണ്

ഒറ്റക്കാലന്‍ കൊറ്റിയോടും ,
കാക്ക കുഞ്ഞിനോടും ,
തോട്ടു വക്കത്തെ പരല്മീനിനോടും
കല പില കൂട്ടിയ ചീവിടുകളോടും
കൂട്ടിരുന്ന മിന്നാമിനുങ്ങിനോടും
കള്ളം പറഞ്ഞു
ഞാന്‍ നിന്നെ മറന്നെന്നു.....

കള്ളമാണെന്നറിഞ്ഞിട്ടും
ശെരിയെന്നു എല്ലാവരും തലകുലുക്കി...
ചിലര്‍ കണ്ണിറുക്കി ...

കവിതകളില്‍ ഞാന്‍ എന്നെ മറന്നിട്ടു ..
എന്റെ ആത്മാവെന്നോട്
എന്നും പിറുപിറുത്തു, ആരും കാണാതെ കരഞ്ഞു ..

ഇരുട്ടിനെ പഴിച്ചു രാത്രികളില്‍,
മൌനത്തിനു മുകളില്‍ കുത്തി ഇരിക്കെ,
നിന്റെ ഓര്‍മ്മകള്‍ എന്നും
എന്നെ കാണാന്‍ വന്നു ...

മറക്കാന്‍ പഠിപ്പിക്കാന്‍ ഞാന്‍
ദൈവത്തിനു നിവേദനം കൊടുത്തു ,
കൈക്കൂലിക് പകരമായി
ദൈവം മറ്റൊരു
ദുസ്വപ്നനത്തില്‍ മറുപടി തന്നു ...

" മറക്കാന്‍ പഠിപ്പിക്കാന്‍ ,
ഞാന്‍ മനുഷ്യനല്ല , ദൈവമാണ് "".....


Tuesday, December 4, 2012


സാംബശിവന്‍ മുത്താന..........

""മരണത്തിലൂടെ
മൗനത്തിന്റെ
മുദ്രകള്‍ കണ്ടെത്തണം

നീ ചിരിച്ചാലും
കരഞ്ഞാലും
കണ്ണുനീര്‍
നനയാതെ തുടച്ചാലും
മരണത്തിലൂടെ
മൗനത്തിന്റെ
മലയിടുക്കു കടക്കണം.
ചോര തണുത്തോട്ടെ
പൂവും ജലവും തരുന്നവര്‍
പുറംതിരിഞ്ഞു നിന്നോട്ടെ
കുഴി വെട്ടുന്നവര്‍
പലതും പറഞ്ഞോട്ടെ
മരണത്തിലൂടെ
മൗനത്തിന്റെ
മുദ്രകള്‍ കണ്ടെത്തണം
എനിക്ക്.""

(യാനം... സാംബശിവന്‍ മുത്താന)

""എതുക്കാട്ട് ചന്തയില്‍ തേങ്ങാപ്പൂളുവാങ്ങാന്‍ ആശാരിപ്പാറയില്‍ നെരങ്ങി, ഊടുവഴിയിലിറങ്ങി കൊതം കീറിയ നിക്കറുമിട്ട്""… എന്നെഴുതി ഒരു ബിംബങ്ങളും ഇല്ലാതെ വായനക്കാരെ ഓര്‍മ്മകളിലേക്ക് കൈപിടിച്ച് നടത്തിയ സാംബശിവന്‍ എന്നാ ചെറിയവന്‍ ആയ വലിയ കവിയെ അറിയാത്തവര്‍ ഏറെ ..."പട്ടിണി കൊണ്ട് പച്ച മങ്ങിയ
ഒരിലയാണ് എന്റെ കവിത" .എന്നെഴുതി വെച്ച് നീ പടിയിറങ്ങി പോകുമ്പോള്‍ കവേ നിന്നെ അറിയാന്‍ ഏറെ  വൈകി പോയി ഞാന്‍ .....

""എനിക്കെന്നും പ്രണയം വേണം
അതുന്ടെങ്കിലെ
കൊടുങ്കാറ്റിന് പിന്നാലെയുള്ള
പേമാരിയും
ഇടിമിന്നലിനോപ്പമുള്ള
ഇരുട്ടിന്റെ മൂകതയും
ഭൂചലനം കഴിഞ്ഞുള്ള
കൂട്ടനിലവിളിയും
എന്റെ ജീവിതത്തില്‍
ഇല്ലാതിരിക്കു""

നീ പ്രണയിച്ചതും, നിന്‍റെ പ്രണയിനിയും വാക്കുകളായിരുന്നു ....പ്രിയപ്പെട്ട  കവേ നിന്നെയും നിന്‍റെ വാക്കുകളെയും നെഞ്ചോടു ചേര്‍ത്ത് വെക്കുന്നു ...
പ്രാര്‍ത്ഥനകള്‍ ..........

എല്‍ദോ ...

Thursday, October 25, 2012

എ അയ്യപ്പന്‍....

""ഇലകളായി ഇനി നമ്മള്‍ പുനര്‍ജെനിക്കുമെങ്കില്‍ ഒരേ വൃക്ഷത്തില്‍ പിറക്കണം ... എനിക്ക് കാമിനിയല്ല ആനന്ദത്താലും ദുഖത്താലും കണ്ണ് നിറഞ്ഞ ഒരു പെങ്ങളില വേണം""

ഞാന്‍ അറിയാത്ത ഏതോ ഒരു കവിയുടെ വാക്കുകള്‍, കൂട്ടുകാരിക്കായി കോരിയിട്ടു അവളുടെ ഓടോഗ്രാഫില്‍ , ഓട്ടോഗ്രാഫില്‍ വീണ അവളുടെ കണ്ണീരും എഴുതിയ അയ്യപ്പനും എന്റെ ചങ്കില്‍ കൊണ്ടു. തിരഞ്ഞു ആ കവിക്കായി ആ വാക്കുകള്‍ക്കായി, ചിലപ്പോളൊക്കെ അയ്യപ്പന്‍
 എനിക്ക് ദൈവമായി , തെമ്മാടി ആയ കള്ളുകുടിയനായ ദൈവം....
പരതി നടന്നു ആ വാക്കുകള്‍ക്കായി, കവിയേയും ആ വാക്കുകളെയും നെഞ്ചോടു ചേര്‍ത്ത് വെച്ചു ..... ഭ്രാ­ന്തി­നും മൗ­ന­ത്തി­നു­മി­ട­യില്‍ ഒരു നൂല്‍­പ്പാ­ല­മു­ണ്ടെ­ന്നും അതി­ലെ­യാ­ണ്‌ നാ­മെ­ല്ലാ­വ­രും നട­ക്കു­ന്ന­തെ­ന്നും നമ്മെ പഠിപ്പിച്ച കവി ....

കവിതകളുടെ അപ്പോസ്തലാ ,ഉപ്പില്‍ വിഷം ചേര്‍ക്കാത്തവര്‍ക്കും , ഉണങ്ങാത്ത മുറിവില്‍ വീശിത്തന്നവനും നന്ദി പറഞ്ഞുകൊണ്ട് അയ്യപ്പാ നീ  തെരുവിറങ്ങി  പോയപ്പോള്‍ എനിക്ക് നഷ്ട്ടമായതും എന്നെ തന്നെ ആണു ..നീ കുടിച്ചു വലിച്ചെറിഞ്ഞ ഒഴിഞ്ഞ മദ്യ കുപ്പിപോലെ ഇന്നു മലയാള കവിതയും ........ നിനക്കായി ഒന്നുമില്ല , ഈയുള്ളവന്റെയും ചിയേര്‍സ്....

(കുമ്പസാര കുറിപ്പ് )
(ടി.സി.വി. സതീശന്‍)
..............................
ഒരു തണല്‍ മരമാകാന്‍
നീ കൊതിച്ചില്ല

ശിശിരമോ വസന്തമോ
നിന്നെ തേടിയെത്തിയതുമില്ല
നീ കത്തുന്ന വെയിലായിരുന്നു
പൊള്ളുന്ന വേനലായിരുന്നു

നിന്‍റെ നിഴലിനെ വെറുത്തവര്‍
നിഷേധിയെന്നും നിരാശനെന്നും
വിളിച്ചവര്‍ നിന്‍റെ ശൂന്യതയില്‍
നീ ,ജീവിതത്തിന്‍റെ പച്ച പരമാര്‍ത്ഥം
എന്നേറ്റു പറയുകയാണ്‌ ...

എല്‍ദോ....♥♥

Tuesday, August 7, 2012

വഴിതെറ്റി വന്ന നിലാവ്.......♥♥♥

ഇരുട്ടു
ആഘോഷമായി
ഇന്നലെ രാത്രി ...
ഒരു കുഞ്ഞു നിലാവ്
വഴി തെറ്റി വന്നു
എന്നെ വിളിച്ചുണര്‍ത്തി ...
ഓര്‍മ്മയുടെ
നിശാഗന്ധി പൂക്കള്‍
നിലാവിന്റെ
വരവില്‍ ഉണരാന്‍
തുടങ്ങി ....................

ജീവിക്കാന്‍ പഠിപ്പിച്ച ജീവിതം..
ഗെര്‍ഭപാത്രം കടം തന്ന അമ്മ ...
തടി ചുമന്നു ചോറ് ഊട്ടിയ അച്ഛന്‍ ...
ദൈവം ഉണ്ടെന്നു പഠിപ്പിച്ച വല്യമ്മച്ചി ...
എന്നും കൂടെ കരഞ്ഞ അനിയന്‍ ...
സ്നേഹിക്കാന്‍ പഠിപ്പിച്ച നീ ...
സ്വപ്നങ്ങള്‍ക് നിറം നല്‍കിയ സ്നേഹിതര്‍ ...
എന്നും പറ്റിച്ച ദൈവം ...
നേര്‍ വഴി കാട്ടിയ ഗുരുക്കന്‍മാര്‍.....
പലതും പലരും ...
ഇന്നും ഞാന്‍ നിങ്ങള്‍ക്കു തീരാ കടക്കാരന്‍ ...

ഞാന്‍ ഇന്നു മരിച്ചാല്‍,...
ജെനി മ്രിതികളുടെ കല്‍പ്പടവില്‍ കാത്തിരിക്കു ...
ഞാന്‍ വരും , എന്‍റെ കടം തീര്‍ക്കാന്‍

എല്‍ദോ ...♥♥♥

Tuesday, July 17, 2012

ഞാന്‍ ...♥♥

നിഴലാകാന്‍ ആഗ്രഹിച്ചു ഞാന്‍
പകലിനെ സ്നേഹിച്ചു ....
നക്ഷത്രമാകാന്‍ കൊതിച്ചു ഞാന്‍
രാത്രിയെ പ്രണയിച്ചു...
ഇരുട്ടിനെ ഭയന്നപ്പോള്‍ ഞാന്‍
മിന്നാമിന്നാകാന്‍ കൊതിച്ചു ....
എന്നെ തിരഞ്ഞു ഞാന്‍
ഒടുവില്‍ നിന്നെ സ്നേഹിച്ചു ...
പക്ഷെ പ്രിയ സുഹ്രത്തെ
നമുക്കിടയിലെ വേലിയേറ്റവും വേലിയിറക്കവും ഞാന്‍
അറിയാതെ പോയി ...
ജീവിതം എന്നാ നാടകത്തിനു , 
തിരശീല   വീഴുമ്പോള്‍..
ചമയങ്ങള്‍ അഴിച്ചു വെച്ച് ...               
മരണം കാത്തു കിടക്കുന്നു ഞാന്‍...

ആഗ്രഹം
ഇനിയൊരു അപ്പുപ്പന്‍താടിയായി പിറക്കണം
""നീ കൊതിക്കുന്ന ഒരപ്പുപ്പന്‍ താടി "".....

Sunday, July 8, 2012

നീയോ,ഞാനോ???

മറന്നു എന്ന് പറയാന്‍ മറന്നത് നീയോ ,ഞാനോ?????

Saturday, July 7, 2012

അപ്പുപ്പന്‍ താടി......



സ്നേഹിച്ചു കൊതി തീരും മുമ്പേ
കൈ വിട്ടു പോയൊരു
 അപ്പുപ്പന്‍ താടി നീ ..........
വൈകി പോയി മനസിലാക്കാന്‍
നീ കാറ്റിനെ സ്നേഹിച്ചിരുന്നെന്നു...

സ്വപ്നങ്ങളിലെന്‍റെ അമ്മയുണ്ട്‌



പാതിരാത്രി മൌനത്തിനു മുകളില്‍ കുത്തിയിരിക്കുന്ന എന്നെ നോക്കി ഷിഹാബ് കണ്ണിറുക്കി
എന്നിട്ടൊരു ചോദ്യം ....
ഉറങ്ങുന്നില്ലേ ഡാ ഉണ്ടാകണ്ണാ പാപ്പി???
പറയാന്‍ വന്നത് അമ്മയെ സ്വോപ്നം കണ്ടു എന്ന് ....നാവില്‍ വന്നത് നന്ദിതയുടെ വാക്കുകള്‍, ഒന്നും നോക്കിയില്ല വെച്ച് കാച്ചി

""എന്നെ വെറുതെ വിടൂ
എന്നെ ഉറങ്ങാനനുവദിക്കൂ.
സ്വപ്നങ്ങളിലെന്‍റെ അമ്മയുണ്ട്‌""

അന്ന് അവനും ഉറങ്ങിയില്ല ..........

കടലാസ് മരങ്ങള്‍

രാത്രിയില്‍ മിന്നാമിന്നു പൂത്ത മരത്തിനു കീഴെ
ഞാന്‍ ഉണ്ടായിരുന്നു ,
നീ വന്നില്ല
എന്‍റെ നിഴലെ ...
ഒരുമിച്ചു നാം നട്ട
കടലാസ് തൈകള്‍
കിളിര്‍ക്കാതെ പോയിരിക്കുന്നു ...

എന്‍റെ ജനാലയരികിൽക്കൂടിയാണ് അവളുടെ കുതിര ഓടിപ്പോയത് ഞാനപ്പോൾ കുങ്കുമം വീണു ചീത്തയായ ഭൂപടം തുടച്ച് വൃത്തിയാക്കാൻ പരിശ്രമിക്കുകയായിരുന...