Tuesday, December 4, 2012


സാംബശിവന്‍ മുത്താന..........

""മരണത്തിലൂടെ
മൗനത്തിന്റെ
മുദ്രകള്‍ കണ്ടെത്തണം

നീ ചിരിച്ചാലും
കരഞ്ഞാലും
കണ്ണുനീര്‍
നനയാതെ തുടച്ചാലും
മരണത്തിലൂടെ
മൗനത്തിന്റെ
മലയിടുക്കു കടക്കണം.
ചോര തണുത്തോട്ടെ
പൂവും ജലവും തരുന്നവര്‍
പുറംതിരിഞ്ഞു നിന്നോട്ടെ
കുഴി വെട്ടുന്നവര്‍
പലതും പറഞ്ഞോട്ടെ
മരണത്തിലൂടെ
മൗനത്തിന്റെ
മുദ്രകള്‍ കണ്ടെത്തണം
എനിക്ക്.""

(യാനം... സാംബശിവന്‍ മുത്താന)

""എതുക്കാട്ട് ചന്തയില്‍ തേങ്ങാപ്പൂളുവാങ്ങാന്‍ ആശാരിപ്പാറയില്‍ നെരങ്ങി, ഊടുവഴിയിലിറങ്ങി കൊതം കീറിയ നിക്കറുമിട്ട്""… എന്നെഴുതി ഒരു ബിംബങ്ങളും ഇല്ലാതെ വായനക്കാരെ ഓര്‍മ്മകളിലേക്ക് കൈപിടിച്ച് നടത്തിയ സാംബശിവന്‍ എന്നാ ചെറിയവന്‍ ആയ വലിയ കവിയെ അറിയാത്തവര്‍ ഏറെ ..."പട്ടിണി കൊണ്ട് പച്ച മങ്ങിയ
ഒരിലയാണ് എന്റെ കവിത" .എന്നെഴുതി വെച്ച് നീ പടിയിറങ്ങി പോകുമ്പോള്‍ കവേ നിന്നെ അറിയാന്‍ ഏറെ  വൈകി പോയി ഞാന്‍ .....

""എനിക്കെന്നും പ്രണയം വേണം
അതുന്ടെങ്കിലെ
കൊടുങ്കാറ്റിന് പിന്നാലെയുള്ള
പേമാരിയും
ഇടിമിന്നലിനോപ്പമുള്ള
ഇരുട്ടിന്റെ മൂകതയും
ഭൂചലനം കഴിഞ്ഞുള്ള
കൂട്ടനിലവിളിയും
എന്റെ ജീവിതത്തില്‍
ഇല്ലാതിരിക്കു""

നീ പ്രണയിച്ചതും, നിന്‍റെ പ്രണയിനിയും വാക്കുകളായിരുന്നു ....പ്രിയപ്പെട്ട  കവേ നിന്നെയും നിന്‍റെ വാക്കുകളെയും നെഞ്ചോടു ചേര്‍ത്ത് വെക്കുന്നു ...
പ്രാര്‍ത്ഥനകള്‍ ..........

എല്‍ദോ ...

No comments:

Post a Comment

എന്‍റെ ജനാലയരികിൽക്കൂടിയാണ് അവളുടെ കുതിര ഓടിപ്പോയത് ഞാനപ്പോൾ കുങ്കുമം വീണു ചീത്തയായ ഭൂപടം തുടച്ച് വൃത്തിയാക്കാൻ പരിശ്രമിക്കുകയായിരുന...