സമത്വം....
യൂഡികോളോണും ,
ഈവനിങ്ങ് പാരീസും,
ഊദും,പെട്രോളും
റിയാലും
മണക്കുന്ന തെരുവുകളില്‍
ഓരോ വസ്ത്രത്തിലും
ഓരോ പൂക്കാലം
കൊണ്ട് നടക്കുന്നവര്‍ക്കിടയില്‍
തോട്ടി പണിക്കാരനും
വിയര്‍പ്പു ചുമക്കുന്നവനും
ചേര്‍ന്ന് വരുമ്പോള്‍
മറ്റൊരു "പൂക്കാലം"
ഉണ്ടാകില്ലെന്നറിഞ്ഞിട്ടും
അവര്‍,
സമത്വം
സ്വപ്നം കാണുന്നു..
"സമത്വം "പോലും,
എന്‍റെ സമത്വ
സങ്കല്‍പ്പത്തിന്
മുകളില്‍
ഇപ്പോഴും
"ഒരു പത്രക്കഷണം"
കുലുങ്ങി
ചിരിക്കുന്നുണ്ട് ...
യൂഡികോളോണും ,
ഈവനിങ്ങ് പാരീസും,
ഊദും,പെട്രോളും
റിയാലും
മണക്കുന്ന തെരുവുകളില്‍
ഓരോ വസ്ത്രത്തിലും
ഓരോ പൂക്കാലം
കൊണ്ട് നടക്കുന്നവര്‍ക്കിടയില്‍
തോട്ടി പണിക്കാരനും
വിയര്‍പ്പു ചുമക്കുന്നവനും
ചേര്‍ന്ന് വരുമ്പോള്‍
മറ്റൊരു "പൂക്കാലം"
ഉണ്ടാകില്ലെന്നറിഞ്ഞിട്ടും
അവര്‍,
സമത്വം
സ്വപ്നം കാണുന്നു..
"സമത്വം "പോലും,
എന്‍റെ സമത്വ
സങ്കല്‍പ്പത്തിന്
മുകളില്‍
ഇപ്പോഴും
"ഒരു പത്രക്കഷണം"
കുലുങ്ങി
ചിരിക്കുന്നുണ്ട് ...
ഒരു പത്രക്കഷ്ണത്തില്‍ എന്തെന്ത് ഉണ്ടാകാം, എന്തെന്ത് ഇല്ലാതിരിക്കാം. തൊട്ടുമുകളിലെ കൂലി വേലക്കാരനും കൈപ്പണിക്കാരനുമായ ഒരു തൊഴിലാളിക്ക്/സ്വപ്നത്തിന് അതിലെത്ര കണ്ടു ഇടം കാണും.? രാജിയും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ് എന്ന് പറഞ്ഞു തന്നത് അസീസ് മാഷാണ്. എങ്കില്‍, സമാനമായ രീതിയില്‍ തിരിച്ചു വിളിക്കപ്പെടുന്നതും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. പ്രത്യേകിച്ചും അസംഘടിത മേഖലകളില്‍. പലപ്പോഴും അധികാരം ഇങ്ങനെയൊക്കെയാണ് പ്രയോഗിക്കപ്പെടുന്നത്. ഉള്ളതിലെ തന്നെ ഇല്ലാത്തത് ശ്രദ്ധേയവും സാധാരണവുമാകുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്. പത്രങ്ങള്‍ ജനാധിപത്യത്തില്‍ പോലും ഭരണകൂട താത്പര്യങ്ങള്‍ക്കൊത്ത് താള്‍ അടക്കുകയും തുറക്കുകയും ചെയ്യുമ്പോള്‍... പത്ര കഷ്ണങ്ങളില്‍ ഒറ്റുകാരന്റെ വഷളച്ചിരി തന്നെ ദര്‍ശിക്കാം..
ReplyDelete