Wednesday, December 19, 2012



ഞാന്‍ മനുഷ്യനല്ല , ദൈവമാണ്

ഒറ്റക്കാലന്‍ കൊറ്റിയോടും ,
കാക്ക കുഞ്ഞിനോടും ,
തോട്ടു വക്കത്തെ പരല്മീനിനോടും
കല പില കൂട്ടിയ ചീവിടുകളോടും
കൂട്ടിരുന്ന മിന്നാമിനുങ്ങിനോടും
കള്ളം പറഞ്ഞു
ഞാന്‍ നിന്നെ മറന്നെന്നു.....

കള്ളമാണെന്നറിഞ്ഞിട്ടും
ശെരിയെന്നു എല്ലാവരും തലകുലുക്കി...
ചിലര്‍ കണ്ണിറുക്കി ...

കവിതകളില്‍ ഞാന്‍ എന്നെ മറന്നിട്ടു ..
എന്റെ ആത്മാവെന്നോട്
എന്നും പിറുപിറുത്തു, ആരും കാണാതെ കരഞ്ഞു ..

ഇരുട്ടിനെ പഴിച്ചു രാത്രികളില്‍,
മൌനത്തിനു മുകളില്‍ കുത്തി ഇരിക്കെ,
നിന്റെ ഓര്‍മ്മകള്‍ എന്നും
എന്നെ കാണാന്‍ വന്നു ...

മറക്കാന്‍ പഠിപ്പിക്കാന്‍ ഞാന്‍
ദൈവത്തിനു നിവേദനം കൊടുത്തു ,
കൈക്കൂലിക് പകരമായി
ദൈവം മറ്റൊരു
ദുസ്വപ്നനത്തില്‍ മറുപടി തന്നു ...

" മറക്കാന്‍ പഠിപ്പിക്കാന്‍ ,
ഞാന്‍ മനുഷ്യനല്ല , ദൈവമാണ് "".....


4 comments:

  1. ഓര്‍മ്മകള്‍ അല്ലെ ജീവിപ്പിക്കുന്നത് . പിന്നെ എന്തിനു മറവി ആഗ്രഹിക്കണം?

    ReplyDelete
  2. മരക്കാൻ പഠിപ്പിക്കുന്നത് മനുഷ്യനാണെങ്കിൽ,ഞാൻ ദൈവമാണ്.!
    സത്യം...പരമമായ സത്യം.
    ആശംസകൾ.

    ReplyDelete
  3. കുറെ അക്ഷരത്തെറ്റുകള്‍ ഉണ്ടല്ലോ! അതൊക്കെ ഒന്ന് ശരിയാക്കു. ആശയം നല്ലത് തന്നെ...
    എല്ലാം മറക്കുന്നവന്‍ മനുഷ്യനല്ലേ? ദൈവമല്ലല്ലോ!

    ReplyDelete
  4. " മറക്കാന്‍ പഠിപ്പിക്കാന്‍ ,
    ഞാന്‍ മനുഷ്യനല്ല , ദൈവമാണ് "".. <3

    ReplyDelete

എന്‍റെ ജനാലയരികിൽക്കൂടിയാണ് അവളുടെ കുതിര ഓടിപ്പോയത് ഞാനപ്പോൾ കുങ്കുമം വീണു ചീത്തയായ ഭൂപടം തുടച്ച് വൃത്തിയാക്കാൻ പരിശ്രമിക്കുകയായിരുന...