Thursday, March 26, 2015

അലരിയില്‍
തൂക്കിയിട്ട
എന്റെ കിന്നരങ്ങള്‍
കാറ്റില്‍
പ്രാചീനമായ ഒരു ഗോത്ര ഗാനം
പുറപ്പെടുവിക്കുന്നു ..
ആരോ അത്
ഞാൻ അറിയാത്ത
ഭാഷയിലേക്ക്
വിവർത്തനം
ചെയ്യുന്നു .. 


നഗര കാവല്‍ക്കാര്‍ 
ഉറങ്ങുമ്പോള്‍ 
കൂടാര
കൊടിക്കൂറയില്‍
ഞാന്‍ നിന്നെ 
പച്ച കുത്തുന്നു 

ഞാന്‍ 

രാത്രിയാകുന്നു,

നിന്റെ
പേരുചൊല്ലി
വിളിക്കുന്നു ..

 എവിടെയാണ് നീ ???

3 comments:

  1. ​കൊടിക്കീറ ഓർ കൊടിക്കൂറ ... കേട്ടിട്ടില്ല മുൻപ് അതോണ്ടാ ..

    ReplyDelete
  2. എഫ്ബിയിൽ ശെരി ആക്കി ആണ് ഇട്ടത് , ഇവിടെ ചെയ്യാൻ വിട്ടു പോയി , തെറ്റാണു നീ കേക്കാൻ വഴി ഇല്ല ..

    ReplyDelete

എന്‍റെ ജനാലയരികിൽക്കൂടിയാണ് അവളുടെ കുതിര ഓടിപ്പോയത് ഞാനപ്പോൾ കുങ്കുമം വീണു ചീത്തയായ ഭൂപടം തുടച്ച് വൃത്തിയാക്കാൻ പരിശ്രമിക്കുകയായിരുന...