Wednesday, March 26, 2014

തെമ്മാടി കുഴി 


ബിഷപ്പ്‌ സ്യൂട്ട്
പണിയാന്‍
"പത്തു ലെക്ഷം"
 പള്ളിയില്‍ നിന്ന് നിങ്ങള്‍
സംഭാവന തരണം  ,..
വല്യ മെത്രാന്റെ ഈ
കുഞ്ഞു ആവശ്യം കേട്ട്
കുരുശില്‍ കിടന്ന
ക്രിസ്തു ദേവന്
ചിരി പൊട്ടി..


ഞാന്‍ ചിരിച്ചില്ല
പള്ളി വിലക്കും,
കണ്ണടച്ച് കാണിച്ചു..
ചിരിക്കാതിരിക്ക്
മനുഷ്യാ ..


വീടി ഉണ്ടോ സഖാവേ
തീപ്പെട്ടി എടുക്കാന്‍
എന്നാ ട്യൂണില്‍
"ചാട്ടവാറുണ്ടോ
ചെറുക്കാ ??
എന്നെന്നോടൊരു ചോദ്യം ..
ഇത്തവണ
ഞാന്‍ ചിരിച്ചു
കള്ളും ,കപ്പയും, ബീഫും
തട്ടുന്ന കുഞ്ഞാടുകള്‍ക്ക്
ചാട്ടവാര്‍ എന്താകാന്‍
മിനിമം ഒരു
തോക്കെങ്കിലും വേണ്ടേ കര്‍ത്താവേ
എന്ന് തിരിച്ചടിച്ചു ,
പുള്ളി വഴക്കിട്ടു..


ആണി ഊരി പോക്കറ്റില്‍ ഇട്ട്
എന്നെ വിളിച്ചു
വാടാ ചെറുക്കാ ,
ഞങ്ങള്‍ ബെധ്ലഹേമിലേക്ക്
പോയി,
ക്രിസ്തുദേവന്‍
പുല്‍കൂട്ടില്‍ കാലികള്‍ക്കിടയില്‍
കിടന്നു എന്നിട്ട്
ദയാഭായിയുടെ ആത്മകഥ
വായിക്കാന്‍ തന്നു..
ഞാന്‍ ഉറക്കെ വായിക്കാന്‍ തുടങ്ങി
ഹാ , അവന്‍ നെടുവീര്‍പ്പിട്ടു ..
വായനക്കിടയില്‍
പെട്ടെന്ന്
നിര്‍ത്താന്‍ പറഞ്ഞു..
എടാ ചെറുക്കാ അത് ഒന്നൂടെ വായിച്ചേ
"" മനുഷ്യനായി പിറന്നവനെ
തിരയേണ്ടതും മനുഷ്യരുടെ
ഇടയിലാണ് ""
അവന്റെ കണ്ണ് നിറഞ്ഞു ...
ഇത്തവണ ഞാന്‍
വഴക്കിട്ടു.....


ഞാന്‍ സലോമിയുടെ കാര്യം പറഞ്ഞു
നീ ഇതൊന്നും കാണുന്നില്ലേ
എന്ന് ചോദിച്ചു ?
അവന്‍ പറഞ്ഞു
എടാ,
വിശന്നപ്പോള്‍,
അവള്‍
കരഞ്ഞപ്പോള്‍ ,
തൂങ്ങി മരിച്ചാല്‍
തെമ്മാടി കുഴി വഴി
സ്വര്‍ഗത്തിലേക്ക് ഒരു
ഊട് വഴി ഉണ്ടെന്നു
അവളോട്‌ കള്ളം
പറഞ്ഞതു ഞാനാണ് ...

20 comments:

 1. ഈയടുത്ത കാലത്ത് ഞാന്‍ വായിച്ചതില്‍ വെച്ച് മികച്ച ഒരു കവിത. ഭാഷയുടെ ഭംഗികൊണ്ടും ആശയ ഗാംഭീര്യം കൊണ്ടും പറയുന്ന രീതികൊണ്ടും അനുഭവിപ്പിക്കുന്നു ഇത്.!

  പ്രിയനേ... നിനക്ക് നിറയെ കവിതകള്‍ ഉണ്ടാകട്ടെ, സ്നേഹം.!

  ReplyDelete
 2. നല്ല വായന ...

  ReplyDelete
 3. ഉം. നിറഞ്ഞു.
  ചിലപ്പോൾ ഊടുവഴികൾ ആവാം യഥാർത്ഥ വഴികൾ ..

  ReplyDelete
 4. നമ്മള്‍ പുശ്ചിച്ചു തള്ളുന്ന ജീവിതങ്ങളിലും കാണും ചില നുറുങ്ങു നന്മകള്‍.

  നല്ല വരികള്‍
  ഇഷ്ട്ടമായി
  ആശംസകള്‍.

  ReplyDelete
 5. അതെ.. നല്ല കവിത..

  ReplyDelete
 6. നല്ല കവിത.
  സലോമിയെ കുറിച്ച് ചോദിച്ചതിനു പ്രത്യേകം നന്ദി.
  നിനക്കെങ്കിലും അത് തോന്നിയല്ലോ...

  ReplyDelete
 7. ഹൃദയത്തിന്റെ അടിത്തട്ടിലേയ്ക്കാഴ്ന്നിറങ്ങിയ കവിത.അതിമനോഹരമായവരികൾ!!!!

  ReplyDelete
 8. എല്ലാവര്ക്കും നന്ദി ... ആദ്യമായാ ഈ ബ്ലോഗില്‍ ഒരു ആളനക്കം ;)

  ReplyDelete
 9. നല്ല കവിത. ആശംസകൾ... ആലിംഗനങ്ങൾ....

  ReplyDelete
 10. ഇഷ്ടപ്പെട്ടു. ഇനിയും ചുരുക്കാമായിരുന്നു എന്ന് തോന്നി.

  ReplyDelete
 11. ആശംസകൾ.... കവിത ഇഷ്ടമായി...

  ഈ കള്ളന്മാരെല്ലാം കാട്ടി കൂട്ടുന്നതു കാണുമ്പോൾ ഞാൻ ഇങ്ങനെ പ്രാർത്ഥിക്കാറുണ്ട് - "കർത്താവേ, ഒരിക്കൽ കൂടി ആ ചാട്ടവാർ കയ്യിലെടുക്കു"യെന്ന്....

  ReplyDelete
 12. ഏറ്റവും നന്നായി അവതരിപ്പിച്ചു, വക്കുകൾക്ക് അത്മാവ് നൽകി, അറിവിലൂടെ മനസ്സിനെ തന്നു, അത് വരികളായി ............

  ആശംസകൾ

  ReplyDelete
 13. നല്ല കവിത!

  ReplyDelete
 14. Enikkum athu thannaaa parayaanulathu..... Nalla varikal....

  ReplyDelete
 15. ഒന്നാംതരം !! എല്‍ദോയ്ക്ക് അഭിനന്ദനങ്ങള്‍ ! എത്ര മനോഹരമായി കൊള്ളേണ്ടിടത്തു കൊള്ളിച്ചിരിക്കുന്നു !!! എനിക്കേറെ ഇഷ്ടപ്പെട്ടത് അവസാന വരികളാണ്..അതില്‍ തന്നെ ഒരു തിരുത്തു കൂടി ഉണ്ടായിരുന്നു എങ്കില്‍ എന്നെ സംബന്ധിച്ചിത്തോളം, കവിതയിലെ Satire കുറച്ചുകൂടി Sharp ആയേനെ...തെമ്മാടിക്കുഴിവഴി സ്വര്‍ഗത്തിലേയ്ക്ക് ഒരു ഊടുവഴിയുണ്ടെന്നു അവളോട്‌ "കള്ളം" പറഞ്ഞത് ഞാനാണ് എന്നിതില്‍ ആണ് ചെറിയ വിയോജിപ്പ്‌...ഇവിടെ കള്ളം പറയുക എന്നാല്‍, തെമ്മാടിക്കുഴി സ്വര്‍ഗത്തിലേയ്ക്കല്ല, മറിച്ച് നരകത്തിലെക്കാണ് നയിക്കുക എന്നതാണ് സത്യം എന്ന് കവിയും വിശ്വസിക്കുന്നതായി തോന്നും.അതുവഴി സഭയിലെ നടപടികളില്‍ കവിയും അറിയാതെ വിശ്വസിക്കുന്നു എന്നും വരും . സഭയുടെ നിയമസംഹിതകള്‍ക്കു പുറത്തു സഞ്ചരിച്ചവരാണ് തെമ്മാടിക്കുഴികളില്‍ അടക്കപ്പെടുന്നത് എന്നതുകൊണ്ടുമാത്രം അവര്‍ നരകത്തില്‍ പോകണം എന്നില്ലല്ലോ...അതുകൊണ്ട് ...."തൂങ്ങി മരിച്ചാല്‍
  തെമ്മാടി കുഴി വഴി
  സ്വര്‍ഗത്തിലേക്ക് ഒരു
  ഊട് വഴി ഉണ്ടെന്ന 'സത്യം'
  അവളോട്‌
  പറഞ്ഞതു ഞാനാണ് " ... എന്നായിരുന്നു എങ്കില്‍ നന്നായേനെ...എന്‍റെ മാത്രം അഭിപ്രായമാണ്...ക്രിസ്തുദേവന്‍ പറയാനുള്ള സാധ്യതയും ഒരുപക്ഷെ അതിനാണ്...!!

  ReplyDelete
 16. തെമ്മാടിക്കുഴി ഭയന്ന്
  അവൾ മരിയ്ക്കാൻ മടിച്ചപ്പോൾ....
  തൂങ്ങി മരിച്ചാൽ തെമ്മാടിക്കുഴി വഴി
  സ്വർഗ്ഗത്തിലേയ്ക്ക് ഒരു കുറുക്കു വഴിയുണ്ടെന്ന് പറഞ്ഞ് ഈ ദാരിദ്ര്യത്തിൽ നിന്ന് ഈ നരകത്തിൽ നിന്ന്
  സലോമിയെ രക്ഷപ്പെടുത്തിയതും ആകാമല്ലോ ... പുതിയ വായനക്കും , അഭിപ്രായത്തിനും നന്ദി പുള്ളിമാനേ , ഇനിയും ഇതു വഴി വരണേ ;)

  ReplyDelete

തെറ്റി കയറിയ തീവണ്ടി , പാളത്തിൽ മരിക്കാൻ കിടക്കുന്ന ഒരുവൾ . എനിക്കറിയാം എനിക്കും നിനക്കുമിടയിൻ പാളവും നിലവിളിയും അല്ലാതെ ഒന്ന...